
കൊല്ലം: കടയ്ക്കലിൽ ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം. വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ചടയമംഗലത്തെ എയ്‌ഡഡ് സ്‌കൂളിലെ ഉർദു അധ്യാപകൻ യൂസഫിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.
എറണാകുളം തൃപ്പൂണിത്തുറയിൽ കലോത്സവത്തിനിടെ നടന്ന പീഡനം വൻ വിവാദമായത് ഈയടുത്താണ്. കലോത്സവത്തിൽ പങ്കെടുക്കാൻ തന്നോടൊപ്പം ബൈക്കിൽ വന്ന പെൺകുട്ടിയെയാണ് അധ്യാപകനായ കിരൺ പീഡിപ്പിച്ചത്. തുടർന്ന് വിദ്യാർത്ഥിനി വിവരം സ്കൂളിലറിയിച്ചു. കുട്ടിയുടെ മാതാവിനെ വിളിച്ചുവരുത്തി സംഭവം പുറത്ത് പറയാതിരിക്കാൻ സ്കൂളിലെ അധ്യാപകർ സമ്മർദ്ദം ചെലുത്തി. ഒടുവിൽ പ്രതിയും പ്രധാനാധ്യാപികയും അടക്കം നാല് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലത്ത് കലോത്സവത്തിനിടെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam