25.87 കോടിയുടെ കെട്ടിടം, ആരോഗ്യ സർവകലാശാല സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് മന്ദിരത്തിന്‍റെ ഉദ്ഘാടനം നാളെ

Published : Mar 03, 2024, 03:31 PM IST
25.87 കോടിയുടെ കെട്ടിടം, ആരോഗ്യ സർവകലാശാല സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് മന്ദിരത്തിന്‍റെ ഉദ്ഘാടനം നാളെ

Synopsis

ശാസ്ത്ര ഗവേഷണ മേഖലയിലും ആരോഗ്യ ഗവേഷണത്തിലും ചികിത്സകര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ തുടര്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും യൂണിവേഴ്‌സിറ്റി ഓഫ് ക്യാമ്പസ് സെന്ററുമായ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാമ്പസില്‍ (ആര്‍.സി.സി.യ്ക്ക് സമീപം) വെച്ച് നാള (മാര്‍ച്ച് 4 തിങ്കളാഴ്ച) വൈകുന്നേരം 4 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന് സ്വന്തം കെട്ടിടം എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാന്‍ ആവശ്യമായ സ്ഥലം തിരുവനന്തപുരം മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് കേരള സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ സ്ഥലത്താണ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 25.87 കോടിയുടെ കെട്ടിടമാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ശാസ്ത്ര ഗവേഷണ മേഖലയിലും ആരോഗ്യ ഗവേഷണത്തിലും ചികിത്സകര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

നൂതനവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആരോഗ്യ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോട് കൂടിയാണ് ആരോഗ്യ സര്‍വകലാശാലയുടെ അനുബന്ധ സ്ഥാപനമായി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായ നേതൃത്വം വഹിക്കാന്‍ സ്‌കൂളിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read More :  ആറന്മുള മാവേലി സ്റ്റോർ മാനേജറായിരുന്നപ്പോൾ നടത്തിയത് 5.5 ലക്ഷത്തിന്‍റെ തട്ടിപ്പ്, ലീലമ്മാൾ 3 വർഷം അഴിയെണ്ണും

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു