സ്‌കൂള്‍ ബസ് ഡ്രൈവര്‍ പെട്ടന്ന് ലീവായി; വളയം പിടിച്ച് പ്രിന്‍സിപ്പൽ 

Published : Jul 08, 2022, 03:13 PM IST
സ്‌കൂള്‍ ബസ് ഡ്രൈവര്‍ പെട്ടന്ന് ലീവായി; വളയം പിടിച്ച് പ്രിന്‍സിപ്പൽ 

Synopsis

സ്‌കൂളിന്റെ ഭരണം മാത്രമല്ല, സ്‌കൂള്‍ ബസിന്റെ വളയംകൂടി തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം.

എടക്കര: എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു പോളാണ് സ്‌കൂൾ വിദ്യാര്‍ത്ഥികളുടെ ഇപ്പോഴത്തെ ഹീറോ. ബസ് ഡ്രൈവറുടെ ബന്ധു മരിച്ചപ്പോള്‍ അദ്ദേഹത്തിന് അവധിയില്‍ പോകേണ്ടി വന്നു. വിദ്യാര്‍ഥികളെ കൃത്യസമയത്തിനുള്ളില്‍ വീടുകളില്‍ എത്തിക്കാന്‍ പകരം ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ പ്രിന്‍സിപ്പല്‍ ഡ്രൈവറുടെ റോളെടുക്കുകയായിരുന്നു. എല്ലാവരെയും ബിജു പോള്‍ സുരക്ഷിതമായി അവരുടെ വീടുകളിലെത്തിച്ച് ബസ് തിരികെ സ്‌കൂളില്‍ കൊണ്ടുവരികയും ചെയ്തു.

സ്‌കൂളിന്റെ ഭരണം മാത്രമല്ല, സ്‌കൂള്‍ ബസിന്റെ വളയംകൂടി തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം. ഹെവി ഡ്രൈവിങ് ലൈസന്‍സുണ്ടായിരുന്നതിനാല്‍ ഇദ്ദേഹത്തിന് സമയോചിതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ബിജു പോളിനെ രക്ഷിതാക്കളും നാട്ടുകാരും അഭിനന്ദിച്ചു. 

PREV
Read more Articles on
click me!

Recommended Stories

വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ
റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി