
മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളുടെ കായികമേളയ്ക്ക് ഒരുക്കിയ സൗകര്യങ്ങൾ തകർത്തെന്ന് പരാതി. മലപ്പുറം സുല്ലമുസലാം ഓറിയൻ്റൽ സ്കൂളിൻ്റെ കായികമേളക്ക് ഒരുക്കിയ പവലിയൻ ആണ് രാത്രിയിൽ സാമൂഹ്യവിരുദ്ധർ തകർത്തത്. കായികമേളയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെയാണ് പവലിയൻ തകർന്ന നിലയിൽ കണ്ടത്. ഷീറ്റ് വലിച്ചുകീറുകയും ചെയ്തു. സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.
അഴീക്കോട്ടെ തെരട്ടമ്മൽ മൈതാനത്താണ് കായികമേള നടക്കുന്നത്. പുലർച്ചെ 12:30 വരെ അധ്യാപകർ സ്ഥലത്ത് ഉണ്ടായിരുന്നതായാണ് പറയുന്നത്. അധ്യാപകർ രാവിലെ എത്തിയപ്പോഴാണ് പവലിയൻ തകർത്ത നിലയിൽ കണ്ടത്. സംഭവത്തിൽ മലപ്പുറം എസ്പിക്കും അരീക്കോട് പൊലീസിനും പരാതി നൽകിയ സ്കൂൾ അധികൃതർ, വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തെരട്ടമ്മൽ അങ്ങാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ, മൈതാനത്ത് സംഘടിപ്പിച്ച മറ്റൊരു പരിപാടിക്കിടെ സ്കൂളിൻ്റെ നെയിം ബോർഡ് നശിപ്പിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam