കലോത്സവം കഴിഞ്ഞ് വരുമ്പോൾ വിദ്യാർഥിനിയെ ഉപദ്രവിച്ചു; പിറവത്ത് സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്

Published : Dec 08, 2024, 01:22 PM IST
കലോത്സവം കഴിഞ്ഞ് വരുമ്പോൾ വിദ്യാർഥിനിയെ ഉപദ്രവിച്ചു; പിറവത്ത് സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്

Synopsis

കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ കൂടെ യാത്ര ചെയ്തിരുന്ന അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടതിന് ശേഷമായിരുന്നു അധ്യാപകൻ കുട്ടിയെ ഉപദ്രവിച്ചത്.

കൊച്ചി: എറണാകുളം പിറവത്ത് സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്. എറണാകുളം സ്വദേശിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 14നാണ് കേസിന് ആസ്പദമായ സംഭവം. ഉപജില്ലാ  കലോത്സവം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. വിദ്യാർഥിനി അധ്യാപകനൊപ്പം തനിയെ യാത്ര ചെയ്തപ്പോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ കൂടെ യാത്ര ചെയ്തിരുന്ന അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടതിന് ശേഷമായിരുന്നു അധ്യാപകൻ കുട്ടിയെ ഉപദ്രവിച്ചത്.  കുട്ടി വിവരം വീട്ടിലറിയിച്ചതോടെയാണ് അധ്യാപകനെതിരെ പരാതി നൽകിയത്. സംഭവത്തിൽ പിറവം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രജസ്റ്റർ ചെയ്തു. സംഭവം നടന്നത് മുളന്തുരുത്തി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറി. പെൺകുട്ടിയെ ഉപദ്രവിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവജന സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.

Read More :  'ഞങ്ങൾക്ക് ജീവിക്കണ്ടേ സാറേ, പൊടിതിന്ന് രോഗം വന്നു, ഉറക്കം പോയി'; നാട്ടുകാർക്ക് തലവേദനയായി സ്ഥാപനം, പ്രക്ഷോഭം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി