
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. ആലപ്പുഴ സനാതനപുരം വാർഡിൽ കാർത്തികയിൽ മാലാ ശശിയാണ്(48) മരിച്ചത്. മാതാ സീനിയർ സെക്കന്ററി സ്കൂളിലെ സയൻസ് അധ്യാപിയാണ് മാല. സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. മാല സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു.
റോഡിൽ തെറിച്ച് വീണ മാലയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടനെ തന്നെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ വിദ്യാർഥിയായ അനീഷ് കുമാർ, എൻജിനീയറിങ് വിദ്യാർത്ഥിയായ അശ്വിൻ കുമാർ എന്നിവർ മക്കളാണ്. ഭർത്താവ് അനിൽകുമാർ ഷാർജയിലാണ്.
Read More : മലയാളി യുവതിയെ ദുബൈയിൽ പീഡിപ്പിച്ചു; യുപി സ്വദേശി നാട്ടിലേക്ക് മുങ്ങി, അറസ്റ്റ് ചെയ്ത് കേരള പൊലീസ്
അതിനിടെ ഓച്ചിറ അഴീക്കൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടു കിട്ടി. ഓച്ചിറ മേമന ഷെഹ്ന മൻസിൽ ഷെറഫ്ദ്ദീന്റെയും സജീനയുടെയും മകൾ ഷെഹന ( 16 )യെയാണ് കഴിഞ്ഞ ദിവസം കടലിൽ കാണാതായത്. അഴീക്കൽ ബീച്ചിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഷഹന. കടലിൽ ഇറങ്ങിയപ്പോള്‍ പെട്ടന്നുണ്ടായ ശക്തമായ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടു കുടിയായിരുന്നു അപകടം നടന്നത്. ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും ഷഹനെയ കണ്ടെത്താനായിരുന്നില്ല. പ്രയാർ ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞു റിസൽറ്റ് നു വേണ്ടി കാത്തിരിക്കുകയായിരുന്നു ഷഹന, സഹോദരി ഫാത്തിമ ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam