പാത്രം കഴുകാനായി പുഴയിലിറങ്ങിയ അധ്യാപിക മുങ്ങി മരിച്ചു

Published : Nov 03, 2021, 07:28 PM IST
പാത്രം കഴുകാനായി പുഴയിലിറങ്ങിയ അധ്യാപിക മുങ്ങി മരിച്ചു

Synopsis

വീടിന് പുറകിലെ പുഴയിൽ പാത്രം കഴുകാൻ ഇറങ്ങിയതിനിടയിൽ കാൽ വഴുതി വെളളത്തിൽ വീണതാകാമെന്നാണ് നിഗമനം. 

ആലപ്പുഴ: ആലപ്പുഴ തലവടിയിൽ അധ്യാപിക(Teacher) പുഴയിൽ വീണ് മുങ്ങി(drowned) മരിച്ചു. തലവടി ചെത്തിപുരയ്‌ക്കൽ സ്‌കൂളിലെ അധ്യാപിക സുനു കെ ഐ (53) ആണ് മരിച്ചത്. വീടിന് പുറകിലെ പുഴയിൽ പാത്രം കഴുകാൻ ഇറങ്ങിയതിനിടയിൽ കാൽ വഴുതി വെളളത്തിൽ വീണ് അപകടത്തില്‍പ്പെട്ടതാകാമെന്നാണ് നിഗമനം. 

രാവിലെ പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിന് മുന്നോടിയായി പാത്രങ്ങള്‍ കഴുകാനായി സുനു പുഴയിലേക്ക് പോവുകയായിരുന്നു. ഏറെ നേരമായിട്ടും ഭാര്യ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവും മക്കളും ചേർന്ന്‌ സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ സുനുവിനെ കണ്ടെത്താനായില്ല. ഇതോടെ ഭര്‍ത്താവ് എടത്വാ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഴയിലും പരിസര പ്രദേശങ്ങളിലും തെരച്ചിൽ നടത്തുന്നതിനിടയിൽ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് സുനുവിന്റെ മൃതദേഹം കണ്ടെത്തി. പൊലീസ് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി, കൊടുംതറയിൽ തോമസ് കെ ജെ ആണ് സുനുവിന്‍റെ ഭർത്താവ്‌.  മക്കൾ: റോബിൻ തോമസ്, കെസിയാ എലിസബത്ത് ജോൺ. സംസ്‌കാരം പിന്നീട് നടക്കും.

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ