താമരശ്ശേരി ചുരത്തിൽ സ്കൂൾ വാനിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടു, നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, 5പേർക്ക് പരിക്ക്

Published : Jan 26, 2024, 07:41 PM ISTUpdated : Jan 26, 2024, 07:53 PM IST
താമരശ്ശേരി ചുരത്തിൽ സ്കൂൾ വാനിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടു, നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, 5പേർക്ക് പരിക്ക്

Synopsis

മതിലില്‍ ഇടിച്ചുനിന്നതിനാലാണ് വലിയ അപകടമൊഴിവായത്. ഇന്ന് വൈകിട്ടോടെ ഒന്നാം വളവിന് താഴെയാണ് അപകടമുണ്ടായത്.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ സ്കൂൾ വാൻ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട സ്കൂള്‍ വാന്‍ റോഡിന്‍റെ ഒരു വശത്തായുള്ള മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. എതിര്‍ഭാഗത്തേക്ക് പോകാത്തതിനാല്‍ തന്നെ വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. എതിര്‍വശത്ത് വലിയ കുഴിയാണുള്ളത്. മതിലില്‍ ഇടിച്ചുനിന്നതിനാലാണ് വലിയ അപകടമൊഴിവായത്. ഇന്ന് വൈകിട്ടോടെ ഒന്നാം വളവിന് താഴെയാണ് അപകടമുണ്ടായത്. മലപ്പുറം വേങ്ങരയിലെ കെആർഎച്ച്എസ് സ്കൂളിലെ അധ്യാപകരും, ജീവനക്കാരും, അവരുടെ കുട്ടികളും സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. വയനാട്ടിൽ നിന്ന് മടങ്ങുവഴിയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ അഞ്ച്  പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

'വിഷയം അതീവ ഗൗരവം, കേരളം ചര്‍ച്ച ചെയ്യണം, മുഖ്യമന്ത്രിയുടെ മറുപടി അത്ഭുതപ്പെടുത്തി'; വിഡി സതീശൻ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്
മുട്ടടയിൽ മിന്നിച്ച് വൈഷ്ണ സുരേഷ്; എൽഡിഎഫ് സിറ്റിങ് സീറ്റിൽ അട്ടിമറി ജയം