നൊമ്പരമായി ഡ്രൈവറുടെ മരണം, സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കുട്ടികളെ സുരക്ഷിതരാക്കി സമീപത്തെ വീട്ടിലെത്തി അറിയിച്ചു, പിന്നാലെ കുഴഞ്ഞ് വീണു

Published : Aug 19, 2026, 10:58 PM IST
death

Synopsis

കൊച്ചിയിൽ പ്രീ സ്കൂൾ വാഹനത്തിലെ കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന ഡ്രൈവർ ജോജു സാമുവൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മരിച്ചു. വാഹനം സുരക്ഷിതമായി നിർത്തിയ ശേഷമാണ് അദ്ദേഹം കുഴഞ്ഞുവീണത്. വാഹനത്തിലുണ്ടായിരുന്ന കുട്ടികളെ പിന്നീട് സുരക്ഷിതമായി വീടുകളിലെത്തിച്ചു.

കൊച്ചി: പ്രീ സ്കൂൾ വാഹനത്തിൽ കുട്ടികളുമായി യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കോളനിപ്പടി കരിങ്ങാട്ടിൽ വീട്ടിൽ കെ.ജെ. സാമുവലിന്റെയും തങ്കമ്മയുടെയും മകൻ ജോജു സാമുവൽ (61) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുന്നത്തേരി എസ്എൻഡിപി റോഡിലായിരുന്നു സംഭവം. യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ജോജു വാഹനം റോഡരികിൽ നിർത്തി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീണു.

വീട്ടുകാർ ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയത്ത് വാഹനത്തിൽ കുട്ടികൾക്കൊപ്പം ആയയും ഉണ്ടായിരുന്നു. ആയ പ്രീ സ്കൂൾ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് മറ്റൊരു വാഹനം സ്ഥലത്തെത്തിച്ച് കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിച്ചു.

ഭാര്യ: മോളിക്കുട്ടി ജോജു. സഹോദരങ്ങൾ: ജെസി ടി ഫിലിപ്പ്, ബ്ലെസി സാം, വിജോയ് സാമുവൽ. സംസ്കാരം ശനിയാഴ്ച ആലുവ യു സി കോളേജിന് സമീപമുള്ള ബ്രദറൺ സെമിത്തേരിയിൽ നടക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുടങ്ങിയ ഇൻഷുറൻസ് പോളിസി പുതുക്കാൻ വിളി വന്നാൽ ശ്രദ്ധിക്കണേ, തലസ്ഥാനത്തെ അധ്യാപകന് നഷ്ടമായത് ഒരുലക്ഷം
ഇഡിയുടെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളത്, സിപിഎമ്മിന്റെ മുടന്തൻ ന്യായങ്ങളിൽ വസ്തുതയില്ലെന്ന് സണ്ണി ജോസഫ്