കാര്‍ ഇടിച്ചുകയറി സ്കൂളിന്റെയും, വീടുകളുടെയും മതിലുകൾ തകർന്നു

Published : Dec 20, 2019, 01:55 AM IST
കാര്‍ ഇടിച്ചുകയറി സ്കൂളിന്റെയും, വീടുകളുടെയും മതിലുകൾ തകർന്നു

Synopsis

അമിതവേഗതയിൽ വരവെ  ഹമ്പിൽ കയറി നിയന്ത്രണംവിട്ട കാറിടിച്ച് സ്കൂളിന്റെയും, വീടുകളുടെയും മതിലുകൾ തകർന്നു. 

ചാരുംമൂട്: അമിതവേഗതയിൽ വരവെ  ഹമ്പിൽ കയറി നിയന്ത്രണംവിട്ട കാറിടിച്ച് സ്കൂളിന്റെയും, വീടുകളുടെയും മതിലുകൾ തകർന്നു. കാറോടിച്ചിരുന്ന മൈനാഗപ്പള്ളി സ്വദേശി അരുണി (18) ന് പരിക്കേറ്റു.  ഇന്ന് രാവിലെ 7.30 ഓടെ ഇടപ്പോൺ ഹൈസ്കുൾ ജങ്ഷനിലായിരുന്നു അപകടം. 

നിയന്ത്രണംവിട്ട കാറ് സ്കൂളിന്റെ മതിലിലിടിച്ച ശേഷം തൊട്ടടുത്ത പായിക്കാട്ടേത്ത് ഗണേശിന്റെയും റോഡിന്റെ എതിർവശത്തുള്ള പുളിവിളയിൽ റിട്ട. തഹസീൽദാർ രാമചന്ദ്രന്റെയും വീട്ടുകളുടെ മതിലുകളിൽ ഇടിക്കുകയായിരുന്നു.  രാമചന്ദ്രന്റെ വീടിന്റെ പൂമുഖത്തേക്ക് ഇടിച്ചു കയറിയാണ് കാറ് നിന്നത്. കാറിൽ അരുൺ മാത്രമാണ് ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവിതത്തിൽ മാത്രമല്ല, ഇനി ഭരണത്തിലും ഈ ദമ്പതികള്‍ ഒരുമിച്ചാണ്; മലപ്പുറത്ത് വിജയത്തേരിലേറിയത് 2 ജോഡി ദമ്പതികൾ
'പവർ വിജയി'! പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ഇവിടെ വിമതൻ തീരുമാനിക്കും, കാത്തിരിപ്പോടെ തിരുവമ്പാടി പഞ്ചായത്ത്