
പാലക്കാട്: കൊല്ലങ്കോട് മുതലമടയില്‍ ബന്ധുക്കളായ സ്‌കൂള്‍ വിദ്യാര്‍ഥിനിയും, യുവാവിനേയും വ്യത്യസ്ഥ സ്ഥലങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തി ചിറയില്‍ അയ്യപ്പന്റെ മകള്‍ അര്‍ച്ചനയെ (15) വീടിന്റെ ജനലില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുതലമട സ്‌കൂളില്‍ പത്താം തരം വിദ്യാര്‍ഥിനിയാണ്. അര്‍ച്ചനയുടെ ബന്ധുവായ കൃഷ്ണന്റെ മകന്‍ ഗിരീഷിനെ (22) ചുള്ളിയാര്‍ ഡാം മിനുക്കം പാറയ്ക്ക് സമീപത്ത് വനം വകുപ്പിന്റെ പരിധിയിലുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം. മാതാപിതാക്കള്‍ ജോലിക്കായി പുറത്തു പോയിരുന്നു. ചിറ്റൂര്‍ ഡിവൈ.എസ്.പി. കൃഷ്ണദാസ്, കൊല്ലങ്കോട് എസ്.എച്ച്.ഒ. സി.കെ. രാജേഷ് എന്നിവര്‍ വിദ്യാര്‍ഥിനി മരിച്ച വീട്ടിലെത്തി അന്വേഷണം നടത്തി. വിരലടയാള വിദ്ധഗ്ദരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഗിരീഷ് തന്നെ ശല്യം ചെയ്യുന്നതായി അര്‍ച്ചന രണ്ടു ദിവസം മുന്‍പ് കൊല്ലങ്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പൊലീസ് ഗിരീഷിനേയും രക്ഷിതാക്കളേയും വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു. ഇതിനുശേഷം വീണ്ടും ഒരു തവണ ഗിരീഷിനെ പെണ്‍കുട്ടിയുടെ വീട്ടു പരിസരത്തു കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാലേ അര്‍ച്ചനയുടെ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. അജ്ഞലി,അനിത എന്നിവര്‍ അര്‍ച്ചനയുടെ സഹോദരിമാണ്. പുഷ്പാവതിയാണ് ഗിരീഷിന്റെ അമ്മ. സഹോദരിമാര്‍:
ഗിരിജ, ഗ്രീഷ്മ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam