തിരുവനന്തപുരം വിതുരയിൽ മാതാവിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വിതുര ചെറ്റച്ചൽ സ്വദേശി മുഹമ്മദ് ഫയാസാണ് അറസ്റ്റിലായത്. അമ്മയുടെ കഴുത്തിന് കുത്തിപിടിച്ച് യുവാവ് ആക്രമിച്ചു. ഇതിനുശേഷം അമ്മയെ മുഖത്തടിച്ച ശേഷം പിടിച്ചു തള്ളിയിട്ടു. വീടും അടിച്ചു തകര്‍ത്തു.

തിരുവനന്തപുരം:തിരുവനന്തപുരം വിതുരയിൽ മാതാവിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വിതുര ചെറ്റച്ചൽ സ്വദേശി മുഹമ്മദ് ഫയാസാണ് അറസ്റ്റിലായത്. അമ്മയുടെ കഴുത്തിന് കുത്തിപിടിച്ച് യുവാവ് ആക്രമിച്ചു. ഇതിനുശേഷം അമ്മയെ മുഖത്തടിച്ച ശേഷം പിടിച്ചു തള്ളിയിട്ടു.

അമ്മയെ ആക്രമിച്ചശേഷം യുവാവ് വീട് അടിച്ചു തകർത്ത് നാശ നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ 46 വയസുകാരിയായ മാതാവ് വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാർ വിവരമറിയിച്ചതിനെതുടര്‍ന്നെത്തിയ വിതുര പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരിക്ക് അടിമയെന്ന് പൊലീസ് വ്യക്തമാക്കി. വിതുര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാലു ലഹരി കേസുകളിലെ പ്രതിയാണ് ഫയാസെന്നും പൊലീസ് പറഞ്ഞു. കേസിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങളും പുറത്തുവന്നു.

ഭാര്യയെ ആദ്യം അടിച്ചുവീഴ്ത്തി, പിന്നാലെ കുത്തി പരിക്കേൽപ്പിച്ചു; മഞ്ഞുമലിലെ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

വേങ്ങരയിൽ എംഡിഎംഎ ലഹരിയിൽ യുവാവ്‌ അമ്മയെ അടിച്ചു; പൊലീസ് സ്ഥലത്തെത്തി ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി

YouTube video player