സ്കൂട്ടറിൽ സ്കൂൾ ബസ് തട്ടി അപകടം: പ്രതിശ്രുത വധുവിന് ദാരുണാന്ത്യം; സ്കൂട്ടർ ഭാ​ഗികമായി കത്തിനശിച്ചു

Published : Sep 09, 2025, 02:05 PM IST
kollam accident

Synopsis

അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ സ്കൂൾ ബസ് തട്ടിയായിരുന്നു അപകടം. അപകടത്തെ തുടർന്ന് സ്കൂട്ടർ ഭാഗികമായി കത്തി നശിച്ചു.

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ വാഹനാപകടത്തിൽ പ്രതിശ്രുത വധു മരിച്ചു. സ്കൂട്ടർ യാത്രികയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ സ്കൂൾ ബസ് തട്ടിയായിരുന്നു അപകടം. അപകടത്തെ തുടർന്ന് സ്കൂട്ടർ ഭാഗികമായി കത്തി നശിച്ചു. ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് അഞ്ജന. അഞ്ജനയുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു.

(updating)

 

PREV
Read more Articles on
click me!

Recommended Stories

KL 73 A 8540 അതിർത്തി കടന്നെത്തി, കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളിൽ വരെ ഒളിപ്പിച്ചു വച്ചു; 1 കോടിയിലധികം കുഴൽപ്പണം പിടികൂടി
കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്