
കോഴിക്കോട്: വടകര ദേശീയപാതയിൽ കുഴിയിൽ നിന്നും റോഡിലേക്ക് മറിഞ്ഞു വീണ സ്‌കൂട്ടർ യാത്രക്കാരി കെഎസ്ആർടിസി ബസ് കയറി മരിച്ചു. ചോറോട് സ്വദേശിനി ഇടമoത്തിൽ പ്രഭയാണ് മരിച്ചത്. മകൻ്റെ ഭാര്യയുടെ സ്കൂട്ടറിന് പിന്നിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. വടകര കൊപ്ര ഭവന് സമീപം ദേശീയപാതയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രഭ മരിച്ചു. മകൻ്റ ഭാര്യ ശ്രീകലയെ നിസാര പരിക്കുകളോടെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam