
കരുവാരക്കുണ്ട്: റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ കാട്ടാന നശിപ്പിച്ചു. കൽക്കുണ്ട് ആനത്താനത്തെ സ്‌നേഹാലയത്തിൽ തോമസിന്‍റെ സ്‌കൂട്ടറാണ് ഉപയോഗിക്കാൻ കഴിയാത്ത വിധം കാട്ടാന നശിപ്പിച്ചത്. ആനത്താനത്തെ വീട്ടിലേക്ക് വാഹനം ഓടിച്ചു കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട് കാരണം താഴെ ഭാഗത്താണ് തോമസ് തന്‍റെ സ്‌കൂട്ടർ നിർത്തിയിടാറുള്ളത്. വ്യാഴാഴ്ച രാത്രിയും പതിവു പോലെ സ്‌കൂട്ടർ ഇവിടെ തന്നെ നിർത്തിയിട്ടു.
വെള്ളിയാഴ്ച്ച രാവിലെ ആറോടെ ആനയുടെ അലർച്ചകേട്ട് എത്തിയപ്പോഴാണ് സ്‌കൂട്ടർ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തീർത്തും ജനവാസ മേഖലയായ ഇവിടെ ആനയെത്തിയത് പ്രദേശവാസികളിൽ ഭീതി പടർത്തുകയാണ്. വെള്ളിയാഴ്ച രാവിലെ സ്ഥലത്തുണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളികളും ഒറ്റയാനെ കണ്ടതായി പറയുന്നുണ്ട്. സംഭവത്തെ തുടർന്ന് കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam