
കോഴിക്കോട്: പണി പൂർത്തിയാവാത്ത ദേശീയപാത കൊയിലാണ്ടി ചെങ്ങോട്ടുകാവ്- നന്തി ബൈപ്പാസിലെ മേൽപ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടർ താഴേക്ക് വീണു. മണമൽ അടിപ്പാതയുടെ മേൽ പാലത്തിനു മുകളിലുള്ള ഗ്യാപ്പിലൂടെയാണ് സ്‌കൂട്ടർ വീണത്. യാത്രക്കാരൻ തിക്കോടി സ്വദേശി അഷറഫിന് പരിക്കേറ്റിട്ടുണ്ട്. ഈ ഭാഗത്ത് പണി പുരോഗമിക്കുകയാണ്. കൊയിലാണ്ടി അഗ്നി രക്ഷാ സേനയെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam