റോഡിന് കുറുകെ കിടന്ന കേബിളിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, കഴുത്തിൽ കേബിൾ കുരുങ്ങി; അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

Published : Feb 24, 2026, 10:02 PM IST
 cable accident in Kerala

Synopsis

ആലപ്പുഴയിൽ റോഡിന് കുറുകെ കിടന്ന കേബിളിൽ തട്ടി സ്കൂട്ടർ മറിഞ്ഞ് അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പുന്നപ്ര എൻ എസ് എസ് യു പി സ്കൂൾ അധ്യാപികയായ നീതു എസ് പണിക്കർക്ക് അപകടത്തിൽ കാലിനും കൈയ്ക്കും ഒടിവുപറ്റി. 

ആലപ്പുഴ: റോഡിന് കുറുകെ കിടന്ന കേബിളിൽ തട്ടി സ്കൂട്ടർ മറിഞ്ഞ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. പുന്നപ്ര എൻ എസ് എസ് യു പി സ്കൂൾ അധ്യാപിക ചമ്പക്കുളം ദേവി നിവാസിൽ നീതു എസ് പണിക്കർക്കാണ് (37) പരിക്കേറ്റത്. രാവിലെ സ്കൂളിലേക്ക് പോകുംവഴി പഴയ നടക്കാവ് റോഡിലായിരുന്നു അപകടം.

റോഡിന് കുറുകെ കിടന്ന സ്വകാര്യ കേബിളിൽ തട്ടി സ്കൂട്ടർ മറിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് അധ്യാപികയുടെ കഴുത്തിൽ കേബിൾ കുരുങ്ങി. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മറ്റ് അധ്യാപകരും ചേർന്നാണ് ഇവരെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇടതുകാലിന് ഒടിവും കൈയ്ക്ക് പൊട്ടലുമേറ്റ ഇവരെ പിന്നീട് പുന്നപ്ര സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണക്കെടുത്തപ്പോൾ കുപ്പിയുടെ എണ്ണത്തിൽ കുറവ്; പ്രീമിയം കൗണ്ടറില്‍ നിന്നും 1540 രൂപ വിലവരുന്ന മദ്യക്കുപ്പി മോഷ്ടിച്ച് യുവാവ്
ബസ് സ്റ്റോപ്പിൽ അവകാശിയില്ലാതെ ബാഗ്, തുറക്കാതെ പൊലീസ് സ്റ്റേഷിനിലേക്ക് ഓടി; കുട്ടികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ്, കണ്ണുനിറഞ്ഞ് വയോധിക ദമ്പതികൾ