കണക്കെടുത്തപ്പോൾ കുപ്പിയുടെ എണ്ണത്തിൽ കുറവ്; പ്രീമിയം കൗണ്ടറില്‍ നിന്നും 1540 രൂപ വിലവരുന്ന മദ്യക്കുപ്പി മോഷ്ടിച്ച് യുവാവ്

Published : Feb 24, 2026, 09:47 PM IST
Police checking CCTV footage at a premium liquor outlet to identify the thief

Synopsis

കോഴിക്കോട് മുക്കത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ നിന്നും യുവാവ് 1540 രൂപ വിലവരുന്ന മദ്യക്കുപ്പി മോഷ്ടിച്ചു. സ്റ്റോക്ക് പരിശോധനയിലാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്, തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.

കോഴിക്കോട്: ബെവ്‌കോയുടെ സെല്‍ഫ് പ്രീമിയം കൗണ്ടറില്‍ നിന്നും മദ്യക്കുപ്പി മോഷ്ടിച്ച യുവാവിന്റെ സിസിടിവി ദൃശ്യം പുറത്ത് വിട്ട് ജീവനക്കാര്‍. കോഴിക്കോട് മുക്കത്തെ ഔട്ട്‌ലെറ്റിലാണ് മോഷണം സ്ഥിരീകരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യവും മോഷ്ടിച്ചതെന്ന് കരുതുന്ന യുവാവിന്റെ ഫോട്ടോയും ജീവനക്കാര്‍ പുറത്തുവിട്ടു.കഴിഞ്ഞ 20ാം തിയ്യതിയാണ് മോഷണം നടന്നത്. രാത്രി 8.45 ഓടുകൂടിയാണ് മോഷണം നടന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് എണ്ണത്തില്‍ കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്.

പിന്നീട് കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ നിന്നാണ് മോഷണത്തിന്റെ ദൃശ്യം ലഭിച്ചത്. 20ാം തിയ്യതി വെള്ളിയാഴ്ച സെല്‍ഫ് പ്രീമിയം കൗണ്ടറില്‍ എത്തിയ ഹാഷ് കളര്‍ ഷര്‍ട്ടും ഇളം നീല ജീന്‍സും ധരിച്ച യുവാവ് കൗണ്ടറന് സമീപം ഏറെ നേരെ ചിലവഴിക്കുകയും പിന്നീട് മദ്യക്കുപ്പി എടുത്ത് അരയില്‍ തിരുകുന്നതും ദൃശ്യങ്ങളില്‍ കണ്ടെത്തി. 1540 രൂപ വിലവരുന്ന മദ്യകുപ്പിയാണ് മോഷ്ടിക്കപ്പെട്ടത്. ബെവ്കോ ഉദ്യോഗസ്ഥര്‍ തെളിവ് സഹിതം മുക്കം പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബസ് സ്റ്റോപ്പിൽ അവകാശിയില്ലാതെ ബാഗ്, തുറക്കാതെ പൊലീസ് സ്റ്റേഷിനിലേക്ക് ഓടി; കുട്ടികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ്, കണ്ണുനിറഞ്ഞ് വയോധിക ദമ്പതികൾ
ബാങ്കിന്റെ സ്ട്രോങ് റൂമിൽ നിന്ന് അസാധാരണമായ ശബ്ദം; സിസിടിവി നോക്കിയപ്പോൾ കണ്ടത് യമണ്ടനൊരു മൂര്‍ഖൻ പാമ്പിനെ