കാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടറിൽ നിന്നു വീണ യാത്രക്കാരന് പരിക്ക്

Published : Aug 22, 2023, 02:10 PM IST
കാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടറിൽ  നിന്നു വീണ യാത്രക്കാരന്  പരിക്ക്

Synopsis

ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന്റെ കാലിനും തോളിനും പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട്: റോഡിലൂടെ സഞ്ചരിക്കവെ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്നു വീണ് യാത്രക്കാരന് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിക്കടുത്ത്  കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദലിക്കാണ്  പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ  കാലിലും തോളിനും പരുക്കേറ്റിട്ടുണ്ട്.  മുഹമ്മദാലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Read also: നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നു വീണു; നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

കഴിഞ്ഞ മാസം പാലക്കാട് സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ പന്നി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. വക്കാല സ്വദേശിനി വിജിഷ (35) ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ ഓടംതോട് ഭാഗത്ത് നിന്നും സ്കൂൾ കുട്ടികളുമായി വരുകയായിരുന്ന ഓട്ടോയിൽ കരിങ്കയം പള്ളിക്ക് സമീപം വച്ച് പന്നി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് നിസാര പരിക്ക് പറ്റിയതിനെ തുടർന്ന് മംഗലംഡാമിലെ ഹെൽത്ത്‌ വിഷൻ മെഡിക്കൽ സെന്ററിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്