താക്കോല്‍ വെച്ച് ഉടമസ്ഥന്‍ പോയി, സ്‌കൂട്ടര്‍ മോഷ്ടാക്കള്‍ കടത്തി; ദൃശ്യങ്ങള്‍ സിസിടിവിയില്‍

By Web TeamFirst Published Aug 26, 2021, 8:15 AM IST
Highlights

എസ്ബിഐ ജീവനക്കാരന്റെ സ്‌കൂട്ടറാണ് നഷ്ടപ്പെട്ടത്. പരിശോധനയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതായി വ്യക്തമായി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കി.
 

തിരുവല്ല: സ്‌കൂട്ടറില്‍ താക്കോല്‍ വെച്ച് ഉടമസ്ഥന്‍ പുറത്തിറങ്ങിയ തക്കത്തില്‍ വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞു. രാമന്‍ചിറ ഫെഡറല്‍ ബാങ്കിന് മുന്നിലാണ് സംഭവമുണ്ടായത്. എസ്ബിഐ ജീവനക്കാരന്റെ സ്‌കൂട്ടറാണ് നഷ്ടപ്പെട്ടത്. പരിശോധനയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതായി വ്യക്തമായി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് സംഭവം. ജോലി സംബന്ധമായ യാത്ര കഴിഞ്ഞ് ഇയാള്‍ ഓഫിസിലെത്തി. ഉടന്‍ പുറത്തിറങ്ങേണ്ടതിനാല്‍ താക്കോല്‍ സ്‌കൂട്ടറില്‍ നിന്നെടുത്തില്ല. എന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ മോഷ്ടാക്കള്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് കടന്നുകളഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!