
മലപ്പുറം: മലപ്പുറം മേൽമുറിയിൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ എസ്.ഡി.പി.ഐ പ്രവർത്തകൻ കത്തിവീശി. മേൽമുറി പ്രിയദർശിനി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടയിലായിരുന്നു സംഭവം. എസ്.ഡി.പി.ഐ പ്രവർത്തകൻ ജുനൈദ് ആണ് കത്തിയെടുത്ത് വിദ്യാർത്ഥികളെ ആക്രമിക്കാൻ ശ്രമിച്ചത്.
യുവാവ് കത്തിയെടുക്കുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. പ്രിയദർശിനി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും രണ്ടാം വർഷ തമ്മില്‍ മേൽമുറി അങ്ങാടിയിൽ വെച്ച് വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജുനൈദ് കത്തിയെടുത്ത് വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞത്.