കോഴിക്കോട്: വീടുകളും സ്ഥാപനങ്ങളും കുത്തിത്തുറന്ന് ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. കോഴിക്കോട് കാരന്തൂര്‍ സ്വദേശി ജാവേദ് ഖാന്‍(23) ആണ് പിടിയിലായത്. ഡിസിപി അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച എരഞ്ഞിപ്പാലം സെയില്‍സ് ടാക്‌സ് ഓഫീസിന് സമീപമുള്ള സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ലാപ്‌ടോപ്പുകളും വയര്‍ലെസ് കാമറകളും നഷ്ടമായത് സംബന്ധിച്ച പരാതിയിലാണ് ജാവേദ് ഖാന്‍ പിടിയിലാകുന്നത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അഴകൊടു ക്ഷേത്രത്തിന് സമീപത്ത് നിന്ന് മോഷ്ടിച്ച മറ്റ് ലാപ്‌ടോപ്പുകളും പ്രതിയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
സിറ്റി ക്രൈം സ്‌ക്വാഡ് എഎസ്‌ഐ ഹാദില്‍ കുന്നുമ്മല്‍ ഷഹീര്‍ പെരുമണ്ണ, ഷാഫി പറമ്പത്ത്, ജിനേജ് ചൂലൂര്‍, നടക്കാവ് എസ്‌ഐമാരായ എന്‍ ലീല, ജാക്‌സണ്‍ ജോയ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ് ശ്രീരാഗ്, പിസി രാഗേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ജാവേദിനെ പിടികൂടിയത്.