
മലപ്പുറം: ഇരുചക്ര വാഹനത്തില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു രാസലഹരിയുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. കൊടക്കാട് വി.പി. ഇഹ്‌സാനുല്‍ ബഷീര്‍ (32), ചെട്ടിപ്പടിയിലെ കെ.വി. നിഷാദ് (34) എന്നിവരെയാണ് പിടിയിലായത്. സ്‌കൂട്ടറിനകത്ത് ഒളിപ്പിച്ച് കടത്തിയ 9.692 ഗ്രാം മാരക ലഹരിമരുന്നായ മെത്താംഫിറ്റിമിനുമായാണ് യുവാക്കളെ എക്സൈസ് പൊക്കിയത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയും പാര്‍ടിയും വള്ളിക്കുന്ന് അരിയല്ലൂര്‍ കൊടക്കാട് ഭാഗത്ത് നിന്നാണ് ഇവരെ വളഞ്ഞിട്ട് പിടികൂടിയത്.
ചേളാരി, കൂട്ടുമുച്ചി, ചെട്ടിപ്പടി ഭാഗങ്ങളില്‍ സ്ഥിരമായി മയക്ക്മരുന്ന് വില്‍പന നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. പ്രതികളില്‍ ഇഹ്‌സാനുല്‍ ബഷീര്‍ എന്നയാള്‍ മുമ്പ് പരപ്പനങ്ങാടി റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ടയാളും കോടതി നടപടി നേരിടുന്നയാളുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധനക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ അസിസ്റ്റന്‍റ് എസൈസ് ഇന്‍സ്‌പെക്ടര്‍ അരവിന്ദന്‍, പ്രിവന്‍റീവ് ഓഫീസര്‍ ദിലീപ് കുമാര്‍, സിവി ല്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിനരാജ്, ദിദിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam