കാക്കനാട് സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ, മരിച്ചത് മലപ്പുറം സ്വദേശിയായ 18 കാരൻ

Published : Oct 08, 2026, 07:24 AM IST
student commit suicide

Synopsis

ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ദിൽഷാനെ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

കൊച്ചി: കാക്കനാട് സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയെ ഇടച്ചിറയിലെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പറ്റ പുത്തംകോടൻ പി കെ അബ്ദുല്ല ദിൽഷാൻ (18) ആണ് മരിച്ചത്. അബൂബക്കർ സിദ്ദിഖിന്റെ മകനാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. സ്വകാര്യ ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ദിൽഷാനെ കണ്ടെത്തിയത്. ഹോസ്റ്റൽ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. വിദ്യാർഥിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളെ ശല്യംചെയ്യൽ; സ്ത്രീകളുടെ മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും; യുവാവ് പിടിയിൽ
ഫ്രൂട്ട്സ്റ്റാളിൽ മോഷണം; പണവും സിസിടിവി മോഡവും വാച്ചും ബ്ലൂടൂത്ത് സ്പീക്കറും കത്തിയും കവർന്നു; സ്ഥിരം മോഷ്ടാവ് പിടിയിൽ