രഹസ്യ വിവരം, വീടിന്റെ പണിതീരാത്ത അറ്റാച്ച്ഡ് ബാത്ത്റൂമിൽ നിന്നും പിടിച്ചത് നാടന്‍ ചാരായവും വാറ്റ് ഉപകരണങ്ങളും

Published : Oct 02, 2025, 05:27 AM IST
secret information illegal liquor

Synopsis

കൽപ്പറ്റ പനമരത്ത് നാടൻ ചാരായവും വാറ്റാനുള്ള ഉപകരണങ്ങളുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദൻ എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒൻപത് ലിറ്റർ ചാരായവും വാറ്റാനുപയോഗിച്ച സാധനങ്ങളും കണ്ടെടുത്തു. 

കല്‍പ്പറ്റ: നാടന്‍ചാരായവും വാറ്റാനുള്ള ഉപകരണങ്ങളുമായി ഒരാളെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. പനമരം ചെറുകാട്ടൂര്‍ കൈതക്കല്‍ പാറക്കുനി വീട്ടില്‍ ഗോവിന്ദന്‍ (48) ആണ് പിടിയിലായത്. ബുധനാഴ്ച്ച ഉച്ചയോടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഗോവിന്ദന്റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. വീട്ടില്‍ നിന്ന് ഒന്‍പത് ലിറ്ററോളം നാടന്‍ ചാരായവും ഇത് വാറ്റാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് കണ്ടെത്തി പിടിച്ചെടുത്തു. വീട്ടിനകത്തുള്ള പണി തീരാത്ത അറ്റാച്ച്ഡ് ബാത്റൂമില്‍ നിന്ന് രണ്ടു കന്നാസുകളിലായി ശേഖരിച്ച ചാരായവും മുറിയുടെ ബര്‍ത്തില്‍ നിന്ന് ചാരായം വാറ്റുന്നതിനുള്ള മണ്‍കലവും മണ്‍ തളികയും താഴെയായി അലുമിനിയം ചെരിവവും, ബക്കറ്റും, വാഷും കണ്ടെടുക്കുകയായിരുന്നു. പനമരം ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ പി.ജി രാംജിത്തിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ യു. മുഹമ്മദ് സുഹൈലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൊബൈൽ സ്ക്രീൻ കാർഡിൽ അണലിക്കുഞ്ഞ്; ആദ്യം ഞെട്ടല്‍, പിന്നീട് കൗതുകം! വേറിട്ടൊരു രക്ഷാപ്രവർത്തനം
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടുപേരെ കാണാനില്ല; യൂണിഫോം ധരിച്ച് സ്കൂളിലേക്ക് പോയവർ മടങ്ങിയെത്തിയില്ല