പൊലീസിന് രഹസ്യവിവരം, ഷഫീഖിന്റെ വീട്ടിലെത്തിയപ്പോൾ എല്ലാം ബോധ്യമായി, കണ്ടെത്തിയത് മാൻകൊമ്പും ആയുധങ്ങളും

Published : Apr 20, 2024, 12:54 AM IST
പൊലീസിന് രഹസ്യവിവരം, ഷഫീഖിന്റെ വീട്ടിലെത്തിയപ്പോൾ എല്ലാം ബോധ്യമായി, കണ്ടെത്തിയത് മാൻകൊമ്പും ആയുധങ്ങളും

Synopsis

വിതുരയിൽ മാൻകൊമ്പും, മാരകയുധങ്ങളും, എയർഗണുമായി യുവാവ് പിടിയിൽ.

തിരുവനന്തപുരം: വിതുരയിൽ മാൻകൊമ്പും, മാരകയുധങ്ങളും, എയർഗണുമായി യുവാവ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചിറ്റാർ സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. കാർ അടിച്ചു തകർത്ത കേസിലും, ഒരു വീട്ടിൽ ബോംബ് എറിഞ്ഞ കേസിലും അറസ്റ്റിലായി ജയിലിൽ കിടന്ന് രണ്ട് മാസം മുൻപാണ് പുറത്തിറങ്ങിയത്. ഷഫീഖിന്‍റെ വീട്ടില്‍ ആയുധ ശേഖരമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഭാര്യയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിക്കൊടുത്തില്ല, വിരോധത്തിന് കൊടുംക്രൂരത; ഭര്‍ത്താവിന് ജീവപര്യന്തം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട