പ്രേതബാധ ഒഴിപ്പിക്കാമെന്ന വ്യാജേന 19 കാരിയെ ബലാത്സംഗം ചെയ്തു; മന്ത്രവാദി അറസ്റ്റിൽ

Published : Jun 16, 2019, 06:59 PM ISTUpdated : Jun 16, 2019, 07:00 PM IST
പ്രേതബാധ ഒഴിപ്പിക്കാമെന്ന വ്യാജേന 19 കാരിയെ ബലാത്സംഗം ചെയ്തു; മന്ത്രവാദി അറസ്റ്റിൽ

Synopsis

കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഒരു ദര്‍ഗ സന്ദർശിക്കണമെന്ന് അസം അവശ്യപ്പെടുകയും അവരെ സ്ഥലത്തെത്തിക്കുകയും ചെയ്തു. അവിടെ വച്ചാണ് പെൺകുട്ടിയെ ഇയാൾ ബലാത്സം​ഗത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

ഹൈദരാബാദ്: പ്രേതബാധ ഒഴിപ്പിക്കാമെന്ന പേരിൽ മന്ത്രവാദി 19കാരിയെ ബലാത്സംഗം ചെയ്തു.  ഹൈദരാബാദിലെ ബോറബന്ദയിലാണ് സംഭവം നടന്നത്. അസം എന്ന മന്ത്രവാദിയാണ് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

കുട്ടിയെ നേരത്തെ അറിയാമായിരുന്ന അസം സ്ഥിരമായി പെൺകുട്ടിയുടെ വീട് സന്ദർശിക്കുമായിരുന്നു. ശേഷം വീട് പ്രേതത്തിന്റെ പിടിയിലാണെന്ന് ഇയാൾ കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. കുടാതെ ബാധ ഒഴിപ്പിക്കാൻ സഹായിക്കാമെന്നും അസം വാക്കുനൽകി. ബാധ ഒഴിപ്പിക്കാൻ കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഒരു ദര്‍ഗ സന്ദർശിക്കണമെന്ന് അസം അവശ്യപ്പെടുകയും അവരെ സ്ഥലത്തെത്തിക്കുകയും ചെയ്തു. അവിടെ വച്ചാണ് പെൺകുട്ടിയെ ഇയാൾ ബലാത്സം​ഗത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

പിന്നീട്  വീട്ടിലെത്തിയ ഇയാള്‍ ബാധയെ ഭയപ്പെടുത്താനായി ചില മന്ത്രങ്ങള്‍ ജപിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളെ വീടിനു പുറത്തിറക്കി. തുടര്‍ന്ന് വീട്ടിനുള്ളിൽ വെച്ച് പെൺകുട്ടിയെ ഒരിക്കൽ കൂടി ഇയാൾ ചൂഷണത്തിന് ഇരയാക്കിയതായി പൊലീസ് വ്യക്തമാക്കി. കൗൺസിലിങ്ങിനായി പെൺകുട്ടിയെ ഭരോസ സെന്‍ററിലേയ്ക്ക് അയച്ചുവെന്നും പ്രതിയെ റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നട്ടുച്ചക്ക് വീട്ടുപറമ്പിലെ കിണറ്റിൽ നിന്ന് ശബ്ദം, ഓടിയെത്തി നോക്കിയപ്പോൾ വീണു കിടക്കുന്നത് കുഞ്ഞുങ്ങളുൾപ്പെടെ ഏഴ് കാട്ടുപന്നികൾ
ഭാര്യ പ്രസവത്തിന് ആശുപത്രിയിലായ ദിവസം വീട്ടിലെത്തിയ മകളുടെ കൂട്ടുകാരിയായ 11കാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 83 വർഷം തടവ്, 1 ലക്ഷം പിഴയും