സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം: നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

Published : May 12, 2024, 05:16 PM IST
സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം: നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

Synopsis

ചെന്നിത്തല കോട്ടമുറി ഭാഗത്ത് സ്കൂട്ടറിൽ കറങ്ങി നടന്ന് വിദേശമദ്യം കച്ചവടം ചെയ്തു കൊണ്ട് നിന്നപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്

മാന്നാർ: ചെന്നിത്തല പ്രദേശങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം ചെയ്തു വന്ന നിരവധി അബ്കാരി കേസിലെ പ്രതിയെ മാവേലിക്കര എക്സൈസ് അറസ്റ്റു ചെയ്തു. ചെന്നിത്തല തൃപ്പരുന്തുറ പടിഞ്ഞാറേവഴി നെടിയത്ത് വീട്ടിൽ ശിവപ്രകാശ് (57) ആണ് അറസ്റ്റിലായത്. ചെന്നിത്തല കോട്ടമുറി ഭാഗത്ത് സ്കൂട്ടറിൽ കറങ്ങി നടന്ന് വിദേശമദ്യം കച്ചവടം ചെയ്തു കൊണ്ട് നിന്നപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്.

'സ്ത്രീത്വത്തെ അപമാനിച്ചതിൽ കേസെടുക്കണം', കെഎസ് ഹരിഹരനെതിരെ പൊലീസ് മേധാവിക്ക് പരാതി നൽകി ഇടത് സംഘടനകൾ

മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കൃഷ്ണ രാജ് പി എസ്, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ വി രമേശൻ, പ്രെവെൻറ്റീവ് ഓഫീസർ ബിനോയ് പി ആർ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ജി, ദീപു റ്റി ഡി, പ്രതീഷ് പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ അബ്കാരി കേസ് എടുത്തു. ഇയാൾ സഞ്ചരിച്ച ഹോണ്ട ആക്ടീവ ഗ്രേസ് സ്കൂട്ടറും, ഒരു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വിറ്റ വകയിൽ കിട്ടിയ 22,150 രൂപയും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി