പാ‍‍‍ർട്ടി സമ്മേളനത്തിൽ ട്രാൻൻസ്ജെന്റേഴ്സിനെ പങ്കെടുപ്പിച്ച് സിപിഎം, ഭിന്നലിംഗക്കാരുമായി ചേർന്ന് സെമിനാർ

Published : Oct 21, 2021, 07:15 AM IST
പാ‍‍‍ർട്ടി സമ്മേളനത്തിൽ ട്രാൻൻസ്ജെന്റേഴ്സിനെ പങ്കെടുപ്പിച്ച് സിപിഎം, ഭിന്നലിംഗക്കാരുമായി ചേർന്ന് സെമിനാർ

Synopsis

മാറ്റി നിർത്താതെ എല്ലാവരെയും ചേർത്ത് പിടിക്കുക വഴി പാർട്ടി സമ്മേളനങ്ങളിൽ ഭിന്നലിംഗക്കാരെയും ഒരുമിപ്പിക്കുകയാണ് സിപിഎം. അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരത്തിനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. 

കണ്ണൂർ: പാർട്ടി സമ്മേളനത്തിൽ ട്രാൻസ് ജെന്‍റേഴ്സിന്‍റെ പ്രശ്നങ്ങളും കേട്ട് സിപിഎം. കണ്ണൂർ ജില്ലയിലെ ടൗൺ വെസ്റ്റിലെ ലോക്കൽ സമ്മേളനത്തിലാണ് ജില്ലയിലെ ഭിന്നലിംഗക്കാരുമായി ചേർന്ന് സെമിനാർ സംഘടിപ്പിച്ചത്.

മാറ്റി നിർത്താതെ എല്ലാവരെയും ചേർത്ത് പിടിക്കുക വഴി പാർട്ടി സമ്മേളനങ്ങളിൽ ഭിന്നലിംഗക്കാരെയും ഒരുമിപ്പിക്കുകയാണ് സിപിഎം. അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരത്തിനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. കണ്ണൂർ ടൗൺ വെസ്റ്റിൽ നടന്ന സിപിഎം കമ്മിറ്റി യോഗത്തിലാണ് ജില്ലയിലെ ഇരുപതോളം ഭിന്നലിംഗക്കാരെ ഒരുമിപ്പിച്ച് സെമിനാർ നടത്തിയത്. 

പരിപാടി ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. മതാടിസ്ഥാനത്തിൽ രാജ്യം ഭരിക്കുന്നവർ ട്രാൻസ്ജെന്‍റേഴ്സിനെ അവഗണിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. സങ്കടങ്ങൾ കേൾക്കാനും പ്രശ്നം പരിഹരിക്കാനും പാർട്ടി കൂടി എത്തിയതോടെ ഇവരും സന്തോഷത്തിലാണ്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്