വളവിൽ തെറ്റായ ദിശയിലൂടെ വന്ന മിനിലോറി, മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടറുമായി ഇടിച്ചു; യുവാക്കൾക്ക് ഗുരുതര പരിക്ക്

Published : Jan 28, 2025, 08:48 AM IST
വളവിൽ തെറ്റായ ദിശയിലൂടെ വന്ന മിനിലോറി, മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടറുമായി ഇടിച്ചു; യുവാക്കൾക്ക് ഗുരുതര പരിക്ക്

Synopsis

ലോറി റോ‍ഡിലെ തെറ്റായ ദിശയിലൂടെയാണ് സഞ്ചരിച്ചത്. വളവ് തിരിഞ്ഞ് നിയന്ത്രണം വിട്ട സ്കൂട്ടറിൽ ലോറി തട്ടുകയായിരുന്നു. മൂന്ന് യുവാക്കളും തെറിച്ചുവീണു.

തിരുവനന്തപുരം: തെറ്റായ ദിശയിലൂടെ സൈഡിലൂടെ  അമിത വേഗത്തിലെത്തിയ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്.  സ്‌കൂട്ടർ  യാത്രക്കാർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൂന്നു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ആനപ്പാറയില്‍ നിന്ന് കടുക്കറയിലേക്ക് പോവുകയായിരുന്ന മിനി ലോറിയും ആറാട്ടുകുഴിയില്‍ നിന്ന് വെള്ളറടയിലേക്ക് വരുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ പുതിച്ചകോണത്ത് വച്ചാണ് നേർക്കുനേർ ഇടിച്ചത്. 

തെറ്റായ ദിശയിൽ അമിത വേഗതയിലെത്തിയ  ലോറി, വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. മിനി ലോറിയുടെ പിന്‍വശത്ത് ഇടിച്ചാണ് യുവാക്കൾ റോഡിലേക്ക് വീണത്. സ്‌കൂട്ടര്‍ യാത്രികരായ അരുണ്‍, ഷൈജു, മനോജ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിനി ലോറി ഡ്രൈവറേയും  ക്ലീനറേയും  പൊലീസ് കസ്റ്റഡിയിലെടുത്തു.

Read also: ഹൈവേയിൽ നിയന്ത്രണം നഷ്ടമായ ചരക്കുലോറി മീഡിയൻ തകർത്ത് എതിർദിശയിലെ 2 ലോറികളിലിടിച്ചു; 4 മരണം, 3 പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം