
റബർ തോട്ടമായിരുന്ന മലഞ്ചെരുവിൽ എള്ള് കൃഷി നടത്തി ശ്രദ്ധേയനാവുകയാണ് കണ്ണൂർ തില്ലങ്കേരിയിലെ യുവ കർഷകൻ ഷിംജിത്ത്. വിവിധയിനം ഔഷധ സസ്യങ്ങളും അപൂർവയിനം നെൽവിത്തുകളുമുള്ള ഷിംജിത്തിന്റെ ജൈവകം ഫാമിന് നിരവധി പുരസ്കാരങ്ങളും ഇതിനോടകം കിട്ടിക്കഴിഞ്ഞു.
തീപ്പെട്ടി ഒന്നുരച്ചാൽ കത്തുന്ന പച്ചിലകൾ. ഒരു ദിവസം കൊണ്ട് വിളയുന്ന നെൽക്കതിർ, പൂമ്പാറ്റകൾ കൂട്ടത്തോടെ പാർക്കുന്ന ചെടി. പലരുചികളിലും മണങ്ങളിലുമുള്ള തുളസി, നൂറിലേറെ പച്ചമരുന്നുകൾ ഇങ്ങനെ വൈവിധ്യങ്ങളുടെ കലവറയാണ് ഷിജിത്തിന്റെ 12 ഏക്കറിലെ ജൈവകം ഫാം.
ഫാമിനടുത്തുള്ള അഞ്ചേക്കർ റബർ തോട്ടത്തിൽ ഇന്ന് എള്ള് പൂത്തു നിൽക്കുന്നതിന്റെ കഥ ഇനി പറയാം. റബർ മരങ്ങൾ മുറിച്ചപ്പോൾ ഈ ഭൂമി നാലുമാസത്തേക്ക് സൌജന്യയമായി കെ ജെ ജോസഫ് ഷിജിത്തിന് നൽകി. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് മുൻകൈയെടുത്ത് തൊഴിലുറപ്പ് ജോലിയിൽ ഉൾപെടുത്തി നിലം ഒരുക്കിക്കൊടുത്തു. ഓണത്തിന് ശേഷം ഷിംജിത്തും നന്ദകുമാറും വിത്തിട്ടു.
വെള്ളമൊഴിക്കേണ്ട, കളപറിക്കേണ്ട, പുഴു ശല്യം കിളികൾ നോക്കിക്കൊള്ളും. നാലുമാസത്തിനകം വിളവ് റെഡി അങ്ങനെ നിരവധി പ്രത്യേകതകളുണ്ട് എള്ള് കൃഷിക്കെന്ന് ഷിംജിത്ത് പറയുന്നു. മാർക്കറ്റിൽ 175 രൂപയുണ്ട് എള്ളിന്. ഇത്തവണ 300 കിലോയെങ്കിലും വിളകിട്ടുമെന്ന പ്രതീക്ഷയിലാണ് ജൈവ കർഷകർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam