കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം

Published : Jun 10, 2019, 07:54 PM ISTUpdated : Jun 10, 2019, 07:56 PM IST
കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം

Synopsis

നൂറനാട് പൊലീസ് സ്റ്റേഷന് സമീപത്തെ കാവുംപാട് ഷറഫുല്‍ ഇസ്ലാം ജമാഅത്ത്  പള്ളിയിലെ പ്രധാന കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം. 

ചാരുംമൂട്: നൂറനാട് പൊലീസ് സ്റ്റേഷന് സമീപത്തെ കാവുംപാട് ഷറഫുല്‍  ജമാഅത്ത്  പള്ളിയിലെ പ്രധാന കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം. പതിനയ്യായിരം രൂപയോളം മോഷണം പോയതായാണ് പരാതി. ഇന്ന് രാവിലെ പള്ളിയിലെത്തിയ ഇമാം ഷെരീഫ് മിസ്ബാഹിയാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍  പള്ളിക്കു വെളിയില്‍ സ്ഥാപിച്ചിരുന്ന വഞ്ചി തുറക്കാന്‍ ശ്രമം നടന്നതായും, നേര്‍ച്ച സാധനങ്ങള്‍ വില്പന നടത്തുന്ന കൗണ്ടറിലെ മേശ കുത്തിത്തുറന്ന നിലയിലും കണ്ടെത്തി. രണ്ടു ദിവസത്തിനുള്ളില്‍ വഞ്ചി തുറക്കാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മോഷണം നടന്നത്. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ
'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ