കുളത്തിൽ കാൽ വഴുതി വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

Published : Jun 04, 2022, 11:04 PM IST
കുളത്തിൽ കാൽ വഴുതി വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

Synopsis

സ്കൂളിനോട് ചേർന്നുള്ള പഞ്ചായത്ത് കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

വയനാട്: കളി സ്ഥലത്തിനടുത്തുള്ള കുളത്തിൽ കാൽ വഴുതി വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു. വയനാട് പീച്ചങ്കോട് സ്വദേശി റഷീദിന്‍റെ മകൻ റബീഹാണ് മരിച്ചത്. പീച്ചങ്കോട് എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഈ സ്കൂളിനോട് ചേർന്നുള്ള പഞ്ചായത്ത് കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വയോധിക ആശുപത്രിയിലേക്ക് പോകും വഴി വാഹനാപകടത്തിൽ മരിച്ചു

അസുഖ ബാധിതയായ വയോധിക ആശുപത്രിയിലേക്കുള്ള യാത്രമധ്യേ വാഹനാപകടത്തിൽ മരിച്ചു. വയനാട് അഞ്ചുകുന്ന് മാങ്കാണി കോളനിയിലെ അമ്മു  ആണ് മരിച്ചത്.   മാനന്തവാടി പോസ്റ്റ് ഓഫീസ് കവലയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.

'മൊബൈലിന് അടിമപ്പെട്ടു, പഠിക്കാൻ കഴിയുന്നില്ല': പെൺകുട്ടി ജീവനൊടുക്കി

തിരുവനന്തപുരം: കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കല്ലമ്പലം നടത്തറയിലെ വീട്ടിനുള്ളിലാണ് വിദ്യാർത്ഥിനിയ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഉപയോഗത്തിൽ അടിമപ്പെട്ടുവെന്നും പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും പറയുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 

ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാ കുറിപ്പിലുള്ള കാര്യങ്ങൾ വ്യക്തമാകാൻ കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പരിശേധിക്കുമെന്ന് പൊലീസ് പറഞ്ഞു. പഠനത്തെ കുറിച്ചും മൊബൈൽ ഉപയോഗത്തെ കുറിച്ചും വിശദമായ കുറിപ്പാണ് പെൺകുട്ടിയുടെ മുറിയിൽ നിന്നും കണ്ടത്തിയതെന്നും പൊലീസ് പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്
ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു