വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരി സെപ്റ്റിക് ടാങ്കിലേക്ക് വീണു; ബാലികയെ രക്ഷപ്പെടുത്തി

Published : Sep 19, 2024, 05:50 PM IST
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരി സെപ്റ്റിക് ടാങ്കിലേക്ക് വീണു; ബാലികയെ രക്ഷപ്പെടുത്തി

Synopsis

അയൽവാസി വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്

തിരുവനന്തപുരം: മാറനല്ലൂർ അരുമാളൂരിൽ വീടിന് സമീപം കളിക്കുകയായിരുന്നു ഏഴ് വയസുള്ള പെൺകുട്ടി നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന സെപ്ടിക് ടാങ്കിൽ വീണു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. അയൽവാസി ഉടൻ കാട്ടാക്കട അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി കുഴിയിൽ നിന്നും കുട്ടിയെ പുറത്തെടുത്ത്  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന വീടിൻ്റെ പുരയിടത്തിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെ  നിർമ്മിക്കുന്ന സെപ്ടിക് ടാങ്കിന്റെ പലക ഇളകി മാറിയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്
ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം