റൗഡി ലിസ്റ്റിലുണ്ടായിരുന്ന യുവാവ് ജീവനൊടുക്കി, പിന്നാലെ കൊടുമണ്ണിൽ സുഹൃത്തുക്കളുടെ ആക്രമണം; 7 പേർ പിടിയിൽ

Published : Dec 22, 2024, 12:37 PM IST
റൗഡി ലിസ്റ്റിലുണ്ടായിരുന്ന യുവാവ് ജീവനൊടുക്കി, പിന്നാലെ കൊടുമണ്ണിൽ സുഹൃത്തുക്കളുടെ ആക്രമണം; 7 പേർ പിടിയിൽ

Synopsis

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കൊടുമൺ ഇടത്തിട്ട റോഡിൽ പല ഭാഗങ്ങളിലായി സാമൂഹ്യവിരുദ്ധ അഴിഞ്ഞാടിയത്.

അടൂർ: പത്തനംതിട്ട കൊടുമണ്ണിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റൗഡി ലിസ്റ്റിൽ പെട്ടയാളുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഇയാളുടെ സുഹൃത്തുക്കളാണ് പൊലീസിന് നേരെ കല്ലെറിയുകയും സ്വകാര്യ വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തത്. സ്ഥലത്ത് പൊലീസ് കാവൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കൊടുമൺ ഇടത്തിട്ട റോഡിൽ പല ഭാഗങ്ങളിലായി സാമൂഹ്യവിരുദ്ധ അഴിഞ്ഞാടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ഇടത്തിട്ട സ്വദേശി അതുൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ സംസ്കാര ചടങ്ങിന് ശേഷമാണ് സുഹൃത്തുക്കൾ പോലീസിനും നാട്ടുകാർക്കും നേരെ തിരിഞ്ഞത്. പൊലീസ് വാഹനങ്ങൾ തടഞ്ഞ് സംഘങ്ങൾ റോഡിൽ കുത്തിയിരുന്നു. റോഡിലൂടെ പോയ വാഹനങ്ങളുടെ ചില്ലുകളിൽ അടിച്ചു.

തുടർന്നാണ് സംഭവുമായി ബന്ധപ്പെച്ച് ഏഴ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവരും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ അതുൽ പ്രകാശ ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്.എന്നാൽ പൊലീസ് നിരന്തരം വീട്ടിൽ കയറി ഇറങ്ങുന്നതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്. 

Read More : നേരിട്ട് വാങ്ങില്ല, ഡ്രൈവറുടെ ജി-പേ അക്കൗണ്ടിൽ മാസം 1 ലക്ഷം വരെ എത്തും; നെയ്യാറ്റിൻകര ആർ.ടി ഓഫിസിൽ ക്രമക്കേട്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ
കാ‌‍‌‍ർ വെട്ടിച്ചു, പിന്നിൽ വിവാഹ പാ‌‍‌‌‍ർട്ടി കഴിഞ്ഞു വരുന്ന ടൂറിസ്റ്റ് ബസ്, ഇടിച്ചു നിന്നത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ; ഒഴിവായത് വൻ അപകടം