നിരവധി ക്രിമിനൽ കേസ് പ്രതിയായ 'മിഠായി അനു' കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി അറസ്റ്റിൽ

By Web TeamFirst Published Oct 28, 2021, 5:35 PM IST
Highlights

കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ മുക്കംപാലമൂട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1. 405 കിലോഗ്രാം കഞ്ചാവും 25 നൈട്രാസെപാം ഗുളികകളുമായി ഇയാളെ പിടികൂടിയത്. 

തിരുവനന്തപുരം: കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ മുക്കംപാലമൂട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1. 405 കിലോഗ്രാം കഞ്ചാവും 25 നൈട്രാസെപാം ഗുളികകളുമായി ഇയാളെ പിടികൂടിയത്. നിരവധി ക്രിമിനൽ  കേസ് പ്രതിയും നരുവാമൂട് ഒലിപ്പുനട ചാട്ടുമുക്ക് അനു ഭവനിൽ  മിഠായി അനു എന്ന അനുവാണ് അറസ്റ്റിലായത്. 

മയക്കുമരുന്ന് ഗുളികകൾ മിഠായി എന്ന രഹസ്യ കോഡ് ഉപയോഗിച്ച് കച്ചവടം നടത്തുന്നതുകൊണ്ടാണ് മയക്കുമരുന്ന് ഉപഭോക്താക്കളുടെ ഇടയിൽ മിഠായി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഷെഡ്യൂൾ എച്ച് 1 വിഭാഗത്തിൽപ്പെടുന്ന ഇത്തരം മയക്ക്മരുന്ന് ഗുളികകൾ  മാനസിക രോഗികളുടെ അവസ്ഥ വളരെ വഷളാകുമ്പോൾ ഡോക്റുടെ പ്രത്യേക നിർദ്ദേശ പ്രകാരം മാത്രം നൽകുന്നതാണ്. 

വേണമെങ്കിൽ കാറും വസതിയും കൂടി തിരികെ തരാം': പൊലീസ് സുരക്ഷ കുറച്ചതിനെക്കുറിച്ച് വിഡി സതീശൻ

ഈ ഗുളികകൾ മെഡിക്കൽ സ്റ്റോറിൽ വിൽക്കുന്നതിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കേണ്ടതും ഡോക്ടറുടെ ട്രിപ്പിൾ പ്രിസ്ക്രിപ്ഷനമായി വരുന്നവർക്ക് മാത്രമേ ഈ ഗുളികകൾ മെഡിക്കൽ സ്റ്റോറിൽ നിന്ന് ലഭിക്കുകയുമുള്ളൂ. ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുകളിൽ ഒന്ന് മരുന്ന് നിർദ്ദേശിക്കുന്ന ഡോക്ടറുടെ കൈവശവും രണ്ടാമത്തേത് മെഡിക്കൽ സ്റ്റോറിൽ സൂക്ഷിക്കേണ്ടതും  മൂന്നാമത്തേത് രോഗികളുടെ  കൈവശം സൂക്ഷിക്കാനുള്ളതുമാണ്.

 20 ഗ്രാമിന് മുകളിൽ ഇത്തരം മയക്കുമരുന്ന് ഗുളിക കൈവശം സൂക്ഷിക്കുന്നത് പത്ത് വർഷം വരെ കഠിന തടവും  ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്ക് ലഹരി മരുന്ന് ഗുളികകൾ എവിടെ നിന്നും കിട്ടി എന്നതിനെക്കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതാണ് ഇയാളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട് 

പന്തീരാങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി: എൻഐഎയ്ക്ക് തിരിച്ചടി

എക്സൈസ് സംഘത്തെ കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് സംഘം പിടികൂടിയത് എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ പ്രിവൻ്റീവ് ഓഫീസർമാരായ പത്മകുമാർ, ഷാജു സിവിൽ എക്‌സൈസ് ഓഫീസർമാരായ നൂജു, ടോണി, ഹർഷകുമാർ, അനീഷ്കുമാർ, അരുൺ, അഖിൽ, അനീഷ്, ലാൽകൃഷ്ണ ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

click me!