നാവായിക്കുളത്ത് വിദ്യാർഥികൾ സഞ്ചരിച്ച സ്കൂൾ വാനിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു, കുട്ടികൾക്കടക്കം പരിക്കേറ്റു

Published : Feb 04, 2025, 11:41 AM IST
നാവായിക്കുളത്ത് വിദ്യാർഥികൾ സഞ്ചരിച്ച സ്കൂൾ വാനിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു, കുട്ടികൾക്കടക്കം പരിക്കേറ്റു

Synopsis

ആയൂർ-ആറ്റിങ്ങൽ റൂട്ടിൽ സർവീസ് നടത്തുന്ന ഹബീബി എന്ന സ്വകാര്യ ബസാണ് സ്കൂൾ വാനിന് പിന്നിൽ ഇടിച്ചത്.

തിരുവനന്തപുരം: നാവായിക്കുളം തട്ടുപാലത്ത് സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോവുകയായിരുന്ന വാനിൽ സ്വകാര്യ ബസ് ഇടിച്ചു. വാനിന്‍റെ പിന്നിൽ ബസ് വന്നിടിച്ചതിന്‍റെ ആഘാതത്തിൽ രണ്ട് വിദ്യാർഥികൾക്കും നിരവധി ബസ് യാത്രികർക്കും പരുക്കേറ്റു. ഇവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻ ഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു വീണു.

ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ആയൂർ-ആറ്റിങ്ങൽ റൂട്ടിൽ സർവീസ് നടത്തുന്ന ഹബീബി എന്ന സ്വകാര്യ ബസ് ആണ് റോസ് ഡേയ്ൽ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച  വാനിന്‍റെ പിന്നിൽ ഇടിച്ച് അപകടമുണ്ടായതെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു. പ്രദേശത്ത് വാഹനാപകടം പതിവാണെങ്കിലും യാതൊരു സുരക്ഷാ സംവിധാനങ്ങളും അധിക്യതർ ഒരുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

Read More : കാറിൽ 40 കിലോ കഞ്ചാവ്, പരിശോധിച്ച ഉദ്യോഗസ്ഥരെ ഷോക്കടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമം: മലപ്പുറത്ത് യുവാക്കൾ പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിൽ ആദ്യം, പത്ത് ലക്ഷത്തിന്റെ ക്രിപ്റ്റോ കറൻസി ഔദ്യോഗിക ക്രിപ്റ്റോ വാലറ്റിലേക്ക് മാറ്റി പൊലീസ്, പരാതിക്കാരന് ആശ്വാസം
തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപി ഭരണസമിതിക്കെതിരെ സമരം തുടങ്ങി സിപിഎം, ശാന്തികവാടം പ്രവർത്തനം അവതാളത്തിൽ; സത്യ​ഗ്രഹം തുടങ്ങി