തെരുവുനായയുടെ ആക്രമണം, 11കാരന് കൈവിരൽ നഷ്ടപ്പെട്ടു; സംഭവം തിരുവനന്തപുരം നഗരൂരിൽ

Published : Sep 20, 2026, 12:30 PM IST
Thiruvananthapuram Stray Dog Attack

Synopsis

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ 11കാരന് കൈവിരൽ നഷ്ടപ്പെട്ടു. നഗരൂരിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കവെയാണ് ആക്രമണം ഉണ്ടായത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11കാരന് കൈവിരൽ നഷ്ടപ്പെട്ടു. മൊട്ടലുവിള സ്വദേശികളായ രാജു - അഞ്ജു ദമ്പതികളുടെ മകൻ ശരണിനാണ് പരിക്കേറ്റത്. കുട്ടിയുടെ കാലിനും ആഴത്തിൽ മുറിവേറ്റു. ശരൺ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കവെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ വലതുകൈയിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന ഇളയ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് നായ ഓടിപ്പോയി. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ആക്രമിച്ച തെരുവുനായ സമീപത്തെ വളർത്തുമൃഗങ്ങളെ ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരാട്ടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു, സിപിആർ നൽകി ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല
മുഹമ്മയിലെ കായൽ നികത്തൽ: ജില്ലാ ഭരണകൂടത്തിന്റെ വാദം നുണയെന്ന് നാട്ടുകാർ, ഉന്നതതല ഇടപെടൽ നടന്നെന്ന് പി പ്രസാദ് എംഎൽഎ