
പാലക്കാട് : സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം നേതാവിനെതിരെ നടപടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെ സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഒരു സ്ത്രീയോ അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും ഇയാൾ പരാതിക്കാരിക്ക് അയച്ചിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരാതിക്കാരി സിപിഎം നേതൃത്വത്തിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊടുവിലാണ് നടപടിയെടുത്തത്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി അംഗീകരിച്ചത്. പരാതി ഉയർന്നപ്പോൾ തന്നെ ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹരിദാസിനെ നീക്കം ചെയ്തിരുന്നു.
'ജെയ്ക്കുമായി സംവാദത്തിന് ചാണ്ടി ഉമ്മന് പേടി, താരതമ്യം ഭയക്കുന്നു, സഹതാപം വോട്ടാകില്ല': തോമസ് ഐസക്ക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam