
കൊല്ലം: ട്യൂഷന്‍ പഠനത്തിനെത്തിയ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷ്(35) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ ട്യൂഷന്‍ സെന്ററിന് സമീപമുള വീട്ടിലേക്ക് കുട്ടിക്കോണ്ട് പോയി നഗ്നതാ പ്രദര്‍ശം നടത്തുകയും വിദ്യാര്‍ത്തിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയുമായിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിയുകയും ചൈല്‍ഡ് ലൈന്‍ മുഖേനെ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുജിത്, വിജയകുമാര്‍ എ എസ് ഐ രമേശന്‍ എസ് സിപിഒ സലാഹുദീന്‍ സിപിഒ നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്. ചെയ്തു.
അതേസമയം, തിരുവനന്തപുരം ബാലരാമപുരത്ത് കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെൻഷൻ യൂണിറ്റ് നടത്തിയ വാഹന പരിശോധനയില്‍ മൂന്ന് കിലോഗ്രാം കഞ്ചാവുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. സ്വര്‍ണ്ണം മോഷണം, പീഡനം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമങ്ങാട് സ്വദേശി ഷഫീഖാണ് അറസ്റ്റിലായതെന്ന് എക്‌സൈസ് അറിയിച്ചു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ശ്യാം കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ബി വിജയകുമാര്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് പി.ശങ്കര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വിശാഖ്, കെആര്‍.രജിത്ത്, ഹരിപ്രസാദ് എസ്, വിഎസ് സുജിത്ത്, അനീഷ്.വി.ജെ എന്നിവര്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam