ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി 9 വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 12 വർഷം തടവും പിഴയും

Published : Apr 17, 2024, 01:03 PM IST
ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി 9 വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 12 വർഷം തടവും പിഴയും

Synopsis

2020 ഡിസംബർ ഒന്ന് മുതൽ 18 വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

മലപ്പുറം: ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവും പിഴയും വിധിച്ചു. എടക്കര പാലേമാട് പനങ്ങാടൻ ഷാനവാസ് (36) ആണ് പ്രതി. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്മി കെ പി ജോയ് ആണ് ശിക്ഷ വിധിച്ചത്.

2020 ഡിസംബർ ഒന്ന് മുതൽ 18 വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 9 വയസ്സുകാരി താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിൽ പ്രതി അതിക്രമിച്ച് കയറിയാണ് ലൈംഗികാതിക്രമം നടത്തിയത്. എടക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്‌പെക്ടർ ആയിരുന്ന എം കെ രാമദാസനാണ് കേസ് അന്വേഷിച്ചത്. 

തൊ​ഴു​ത്തിന് സമീപം രാത്രി ക​ണ്ട​തി​ൽ സം​ശ​യം, സിസിടിവി നോക്കിയപ്പോൾ കണ്ടത് പശുവിനെ പീഡിപ്പിക്കുന്നത്, അറസ്റ്റ്

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സാം കെ ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി 12 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകൾ ഹാജരാക്കി. 

പ്രതി 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചാൽ അതിജീവിതക്ക് നൽകാനും അടച്ചില്ലെങ്കിൽ ഏഴു മാസം സാധാരണ തടവ് കൂടുതൽ അനുഭവിക്കാനും കോടതി വിധിച്ചു.  പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട