പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ

Published : Sep 28, 2025, 11:56 PM IST
Kerala Police

Synopsis

മാതാപിതാക്കൾ പിരിഞ്ഞതിനെ തുടർന്ന് ബന്ധു വീട്ടിലെത്തിയ 13 വയസ്സുകാരനെ അയൽവാസി കൂടിയായ ബന്ധു ലഹരി വസ്തു നൽകി പല തവണ പീഡിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ. മാതാപിതാക്കൾ പിരിഞ്ഞതിനെ തുടർന്ന് ബന്ധു വീട്ടിലെത്തിയ 13 വയസ്സുകാരനെ അയൽവാസി കൂടിയായ ബന്ധു ലഹരി വസ്തു നൽകി പല തവണ പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും കുട്ടിയെ അങ്ങോട്ടേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. ലഹരി വസ്തുവിനോട്‌ അമിതമായ ആസക്തി കുട്ടി പ്രകടിപ്പിക്കുന്നതായി രണ്ടാനമ്മ കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ സംസാരിച്ചതിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍