
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ ബേക്കറി കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍. ഇടുക്കിയിലെ പീരുമേട്ടിൽ ജ്യൂസ് വാങ്ങാൻ ബേക്കറിയിൽ എത്തിയ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച കേസിലാണ് കടയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തത്. പീരുമേട് അമ്പലംകുന്ന് സ്വദേശി ചീരൻ (53) ആണ് പിടിയിലായത്. പീരുമേട് ടൗണിൽ ചീരൻ ജോലി ചെയ്യുന്ന കടയിൽ വല്യമ്മക്ക് ഒപ്പമാണ് കുട്ടിയെത്തിയത്. ജ്യൂസ് ആവശ്യപ്പെട്ടപ്പോൾ ഇത് നൽകാനായി ഫ്രിഡ്ജിന് സമീപമെത്തിയപ്പോൾ കടന്നു പിടിച്ചു എന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Readmore.. സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ച കേസ്; അധ്യാപകന് ഏഴുവര്‍ഷം കഠിന തടവ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam