ഫ്ലാറ്റ് ഗുണഭോക്താക്കൾക്ക് നൽകുന്ന തിയ്യതി നവകേരള സദസ്സിൽ പ്രഖ്യാപിക്കണം എന്ന് മുഖ്യമന്ത്രിയോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ലാറ്റ് നിർമ്മിക്കുന്നത് നിയമക്കുരുക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

തൃശ്ശൂര്‍: ലൈഫ് മിഷന്‍ പദ്ധതിയിലെ ഫ്ലാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി കോണ്‍ഗ്രസ്. വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ലാറ്റിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് കൂട്ട പ്രാര്‍ത്ഥന നടത്തി. വടക്കാഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ലൈഫ് ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നൽകാൻ മുഖ്യമന്ത്രിക്ക് സദ്ബുദ്ധി തോന്നുന്നതിനായാണ് മെഴുകുതിരി കത്തിച്ച് കൂട്ട പ്രാര്‍ത്ഥന നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഫ്ലാറ്റ് ഗുണഭോക്താക്കൾക്ക് നൽകുന്ന തിയ്യതി നവകേരള സദസ്സിൽ പ്രഖ്യാപിക്കണം എന്ന് മുഖ്യമന്ത്രിയോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ എ എസ് ഹംസ നേതൃത്വം നൽകിയ സമരം ഡിസിസി സെക്രട്ടറി അജിത്കുമാർ ഉദ്ഘാടനം ചെയ്തു.

നവകേരള സദസ്സ് തൃശ്ശൂരില്‍ നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ലാറ്റ് നിർമ്മിക്കുന്നത് നിയമക്കുരുക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴയ കോൺഗ്രസ് എം.എൽ എയാണ് പദ്ധതിക്ക് തടസമുണ്ടാക്കിയതെന്നും ഇവരാണ് ലൈഫ് മിഷനില്‍ വീടുനൽകുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

'നവകേരള സദസ് അശ്ലീല സദസ്'; പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വിഡി സതീശന്‍

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Latest News updates #asianetnews