
കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ച് കയറി 61 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവ്. കോഴിക്കോട് കോട്ടൂളി സ്വദേശി ഇ കെ ജിനീഷ് എന്ന ജിത്തുവിനെയാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് മോഹന്‍ദാസ് ശിക്ഷിച്ചത്. 30,000 രൂപ പിഴയൊടുക്കാനും പിഴ സംഖ്യ അതിജീവിതയ്ക്ക് കൈമാറാനും കോടതി വിധിച്ചു.
2021 ജൂലൈ 18നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് മരിച്ചതിന് ശേഷം തനിച്ച് താമസിക്കുകയായിരുന്ന സ്ത്രീയെ നാട്ടുകാരനായ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവാണ് കുറ്റപത്രം സമര്‍പിച്ചത്. അതിജീവിതയ്ക്കു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ സുനില്‍ കുമാറാണ് ഹാജരായത്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.