
തൃശൂർ: കോൺഗ്രസ് പ്രവർത്തകക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി അൻവർ സാദത്തിനെതിരെയാണ് കേസെടുത്തത്. ലൈംഗിക പീഡനം, ബലാൽക്കാരം എന്നീ വകുപ്പുകൾ പ്രകാരമാണ് വെള്ളികുളങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കടമായി നൽകിയ പണം മടക്കി നൽകാൻ എത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. റൂറൽ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. അൻവർ സാദത്തിനെതിരെ ബിഎൻഎസ് 74, 75 വകുപ്പുകൾ ചുമത്തിയാണ് വെള്ളികുളങ്ങര പൊലീസ് കേസടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam