മോഡലിംഗ് കെണി, പരാതി ഒരാളെ ലക്ഷ്യമിട്ടുള്ള വ്യാജ ആരോപണമെന്ന വാദവുമായി പ്രതി അലീനയുടെ സുഹൃത്ത് ഔറന്ഗസീബ്

Published : May 20, 2026, 09:40 AM IST
modelling trap

Synopsis

കെട്ടിച്ചമച്ച വലിയൊരു ആരോപണം മാത്രമാണ് ഇതെന്നും ഇന്നല്ലെങ്കിൽ നാളെ ഈ കേസ് പൊട്ടിത്തകർന്നു വീഴുമെന്നുമാണ് ഔറന്ഗസീബിന്റെ വാദം

ദുബായ്: മോഡലിങിന്‍റെ മറവിൽ യുവതിയെ വിദേശത്ത് എത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി വ്യാജമെന്ന വാദവുമായി പ്രതി അലീനയുടെ സുഹൃത്ത് ഔറന്ഗസീബ്. ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് ഔറന്ഗസീബിന്റെ പ്രതികരണം. പരാതിക്കാരി 3 മാസം അല്ല വിദേശത്തു ഉണ്ടായിരുന്നത് എന്നും പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമെന്നുമാണ് ഔറന്ഗസീബിന്റെ അവകാശവാദം. 25കാരിയുടെ പരാതിയിൽ രണ്ട് യുവതികൾ മരട് പൊലീസിന്റെ പിടിയിലാണ്. പരാതിക്കാരെ ഔറന്ഗസീബിനെ ഉപയോഗിച്ച് അലീന ഭീഷണപ്പെടുത്തിയിരുന്നു. മാധ്യമ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായാണ് ഔറന്ഗസീബിന്റെ പ്രതികരണം. പരിപാടിയിൽ നിരവധി ആക്ടർസ് പങ്കെടുത്തതാണ് അവരെയെന്താണ് ചോദ്യം ചെയ്യാത്തതെന്നും ഔറന്ഗസീബ് ചോദിക്കുന്നത്. ഇവരെക്കൊണ്ട് പരാതി കൊടുപ്പിച്ചത് ആരാണെന്നും അന്വേഷിക്കണം. ഒരാളെ ലക്ഷ്യമിട്ടുള്ളതാണ് വ്യാജ ആരോപണം. കെട്ടിച്ചമച്ച വലിയൊരു ആരോപണം മാത്രമാണ് ഇതെന്നും ഇന്നല്ലെങ്കിൽ നാളെ ഈ കേസ് പൊട്ടിത്തകർന്നു വീഴുമെന്നുമാണ് ഔറന്ഗസീബിന്റെ വാദം.

നേരത്തെ ഗുണ്ടാത്തലവൻ അനസിന്റെ സംഘത്തിലെ അംഗമായിരുന്ന വ്യക്തിയാണ് ഔറന്ഗസീബ്. 2024ൽ മലപ്പുറം എടവണ്ണയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. മോഡലിംഗ് കെണി ആരോപണത്തിൽ സിന്ധു, അലീന എന്നീ യുവതികളാണ് പിടിയിലായത്. പിടിയിലായ അലീന മുൻപും ക്രിമിനൽ കേസിൽ അറസ്റ്റിലായത്. സിന്ധു അറസ്റ്റിലായത് മുംബൈയിൽ നിന്നാണ്. അലീനയെ പിടികൂടിയത് കൊച്ചിയിൽ നിന്ന് തന്നെയാണ്. കൂടുതൽ പ്രതികൾ ഉണ്ടെന്ന് പൊലീസ് വിശദമാക്കിയത്. അലീന നേരത്തെയും ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിയാണെന്ന് പൊലീസ് പറയുന്നത്. ഗുണ്ടാ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും പൊലീസ് വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുണ്ടാ ബന്ധങ്ങളുള്ള ഔറന്ഗസീബിന്റെ പ്രതികരണം പുറത്ത് വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബന്ധുവീട്ടിൽ പത്ത് വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം
സൗഹൃദം നടിച്ച് അയല്‍വാസിയായ വയോധികയുടെ കമ്മല്‍ വലിച്ചുപറിച്ച യുവാവ് പിടിയില്‍