റെജി കെ തോമസിന്‍റെ ക്രൂരതക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട കോടതി; 38 വർഷം കഠിന തടവ്, 5 ലക്ഷം രൂപ പിഴ

Published : Mar 07, 2024, 07:35 PM IST
റെജി കെ തോമസിന്‍റെ ക്രൂരതക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട കോടതി; 38 വർഷം കഠിന തടവ്, 5 ലക്ഷം രൂപ പിഴ

Synopsis

പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്

പത്തനംതിട്ട: ഒന്നാം ക്ലാസുകാരിയായ പെൺകുട്ടിയെ സ്കൂളിൽ നിന്നു മടങ്ങി വരും വഴി വീട്ടിലെത്തിക്കാം എന്നു പറഞ്ഞ് ഒട്ടോറിക്ഷയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. തടിയൂർ, കടയാർ കോട്ടപ്പള്ളിൽ വീട്ടിൽ തോമസ് മകൻ റെജി കെ തോമസ് (50) ന് 38 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയുമാണ് പത്തനം തിട്ട ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.

മുന്നിൽ ചുവന്ന സ്വിഫ്റ്റ്, പിന്നാലെ പൊലീസ് ബൊലേറോ! ഇടവഴിയിലും ചീറിപാഞ്ഞു, മീനങ്ങാടിയിൽ സിനിമയെ വെല്ലും ചേസിംഗ്

2017 കാലയളവിൽ നടന്ന സംഭവത്തിൽ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യൻ പീനൽ കോഡ് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കേസിന്‍റെ വിചാരണ തുടങ്ങിയ ശേഷം പലവിധ കാരണങ്ങളാൽ നീണ്ടുപോയ വിചാരണ കോടതിയിലെ ഏറ്റവും പഴക്കം ചെന്ന കേസിലാണ് പോക്സോ അതിവേഗ കോടതി ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായ കേസിന്‍റെ അന്വേഷണം നടത്തിയത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി അനിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്