പ്രണയം നടിച്ച് വശീകരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; കൊല്ലത്ത് യുവാവ് പിടിയിൽ

Published : May 15, 2024, 09:34 PM IST
പ്രണയം നടിച്ച് വശീകരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; കൊല്ലത്ത് യുവാവ് പിടിയിൽ

Synopsis

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ  യുവാവ് പൊലീസ് പിടിയിലായി

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ  യുവാവ് പൊലീസ് പിടിയിലായി. കൊല്ലം പള്ളിത്തോട്ടം സെഞ്ചുറി നഗർ 100 ൽ ജോസഫ് മകൻ കിരൺ(21) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യ്തത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോക്‌സോ നിയമത്തിലേയും ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ആശാ ചന്ദ്രൻ, ദിപിൻ, സിപിഒ മാരായ അനീഷ്, ഷൈൻ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

' സ്വര്‍ണവും പണവുമായി ഭാര്യ സുഹൃത്തിനൊപ്പം പോയി, എല്ലാം തിരികെ വേണം', ഡിജിപിക്ക് തൃശൂ‍ര്‍ സ്വദേശിയുടെ പരാതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ