വിദ്യാർത്ഥികളെ പുറത്തിറക്കി വന്ദേമാതരം സെമിനാർ നടത്തി, കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിസിക്കെതിരെ എസ്എഫ്ഐ

Published : Oct 06, 2026, 08:14 PM IST
central university kerala kasargod

Synopsis

എല്ലാ സർവകലാശാലകളിലും ഇത്തരം പരിപാടികൾ നടത്താനാണ് സംഘപരിവാർ ഉദ്ദേശിക്കുന്നത്. ജനഗണമന ഇവരുടെ വിഷയമേയല്ലെന്നും വന്ദേമാതരത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് വർഗീയ തന്ത്രമാണെന്നും പി.എസ്. സഞ്ജീവ്

പേരിയ: കാസർകോട് കേന്ദ്ര സർവകലാശാലയിലെ വി.സി ഒന്നാന്തരം ആർ.എസ്.എസുകാരനാണെന്നും വിദ്യാർത്ഥികളെ പുറത്തിറക്കിയാണ് വന്ദേമാതരം സെമിനാർ നടത്തിയതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. വന്ദേമാതരത്തിലെ ആദ്യ വരികൾ എസ്.എഫ്.ഐ ഉൾപ്പെടെ രാജ്യത്തിലെ എല്ലാ വിദ്യാർത്ഥികളും പാടുമെന്നും, എന്നാൽ അതിനപ്പുറമുള്ളത് വിഭജനത്തിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർവകലാശാലകളിലും ഇത്തരം പരിപാടികൾ നടത്താനാണ് സംഘപരിവാർ ഉദ്ദേശിക്കുന്നത്. ജനഗണമന ഇവരുടെ വിഷയമേയല്ലെന്നും വന്ദേമാതരത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് വർഗീയ തന്ത്രമാണെന്നും കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ കേരള പൊലീസ് എസ്.എഫ്.ഐയെ ആക്രമിക്കുകയാണ് ചെയ്തതെന്നും സഞ്ജീവ് ആരോപിച്ചു.

സംസ്ഥാന സർക്കാരിനെതിരെയും കടുത്ത വിമർശനമാണ് എസ്.എഫ്.ഐ ഉയർത്തിയത്. കേരളത്തിലെ ശാസ്ത്രമേളകളും കായികമേളകളും താറുമാറാണെന്നും എല്ലാ മുന്നേറ്റങ്ങളെയും കുളമാക്കുകയാണെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മേളകളിലെ ഭക്ഷണത്തിന്റെ മെനുവിനെക്കുറിച്ചായിരുന്നു ചർച്ചയെങ്കിൽ, ഇപ്പോൾ കുട്ടികൾക്ക് വെള്ളം പോലും കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി. കുറെ ദിവസമായി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയെ എസ്.എഫ്.ഐ തപ്പുകയാണെന്നും പാലക്കാട്ടുകാരനായ മന്ത്രിയെ കാണാനില്ലെന്നും നേതാക്കൾ പരിഹസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശുപത്രിയിലെത്തിച്ച ഓട്ടോയിൽ കയറിക്കൂടി,വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ മാല കവർന്നു; പ്രതി പിടിയിൽ
എ എസ് കനാലിൽ കക്കൂസ് മാലിന്യം തള്ളി; രണ്ടുപേർ പിടിയിൽ